സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കറുടെ ഭീഷണി,നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിയുടെ തിരിച്ചടി
സിനിമാനടിമാരെയും സെലിബ്രിറ്റികളെയും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുള്ള എളുപ്പമാര്‍ഗമാണ് സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യുമെന്ന ഭീഷണി.ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങി പണം നല്‍കുന്നവരുമുണ്ട്.എന്നാല്‍ സ്വാകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്ക് ചുട്ട മറുപടി നല്‍കിയ ഹോളിവുഡ് നടി ബെല്ലാ തോണ്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നുയ മിഡ്‌നൈറ്റ് സണ്‍,ദി ബേബി സിറ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മിന്നുന്ന പ്രകടമാണ് ബെല്ലാ കാഴ്ചവച്ചത്.
തന്റെ നഗ്ന ചിത്രങ്ങള്‍ പുറത്തിവിടുമെന്ന ഹാക്കറുടെ വെല്ലുവിളിയെ പുഛിച്ച് തള്ളി തന്റെ സ്വാകര്യ ചിത്രങ്ങള്‍ നടി തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഒപ്പം ഇങ്ങനെ കുറിച്ചു
‘എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണ്’.
ബെല്ലയുടെ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.ചില ട്വീറ്റുകള്‍,അശ്ലീല ചിത്രങ്ങള്‍ എന്നിവ ഹാക്കര്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബെല്ലായുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയത്.
https://twitter.com/bellathorne/status/1139910342711099393/photo/1