CrimeInternationalNews

14 കാരിയെ ആൺസുഹൃത്തിന്‍റെ സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു; പ്രതികളിൽ 11 വയസ്സുകാരനും

ബ്രസൽസ്: 14 കാരിയായ വിദ്യാർഥിനിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ ക്രൂരത കാട്ടിയത്. ഏപ്രിലിലെ ഈസ്റ്റർ സ്കൂൾ അവധിക്കാലത്തായിരുന്നു സംഭവം.

ഫ്രാൻസ് അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിലേക്ക് ആൺസുഹൃത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ച് രണ്ടുദിവസം കാമുകന്റെ സുഹൃത്തുക്കൾ കുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തെന്നാണ് റിപ്പോർട്ട്.

പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഏപ്രിൽ രണ്ടിനും ആറിനും ഇടയിൽ മൂന്നു സന്ദർഭങ്ങളിൽ പെൺകുട്ടിയെ ഇവർ ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് ബെൽജിയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടിയെ ഉപദ്രവിച്ച മുഴുവൻ പേരേയും അറസ്റ്റു ചെയ്തതായും ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂട്ടറായ ടോം ജാൻസൻസ് വി.ആർ.ടി ന്യൂസിനോട് വ്യക്തമാക്കി. കുറ്റംചെയ്തവരിൽ 11 വയസ്സുകാരനാണ് ഏറ്റവും പ്രായംകുറ‍‍ഞ്ഞ വ്യക്തിയെന്നും ഇരയായ പെൺകുട്ടിക്ക് കൗൺസലിങ് ഉൾപ്പെടെ വൈദ്യസഹായം നൽകുന്നതായും അദ്ദേഹം അറിയിച്ചു.

ബെൽജിയത്തിൽ മൂന്നു വർഷം മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അന്നും 14 വയസ്സുള്ള പെൺകുട്ടിയെയാണ് യുവാക്കൾചേർന്ന് ഒരു സെമിത്തേരിയിൽവെച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker