NationalNewsRECENT POSTS
ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളില്‍ അരുന്ധതി റോയിയുടെ നോവലും
ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് നാല് പേര്‍ ഇടം നേടി. ബി.ബി.സി. ഡാനിയല്‍ ഡെഫോയുടെ റോബിന്‍സണ്‍ ക്രൂസോയുടെ 300ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബി.ബി.സി പട്ടിക പുറത്തിറക്കിയത്. ആര്‍.കെ നാരായണന്‍, അരുന്ധതി റോയ്, സല്‍മാന്‍ റുഷ്ദി, വിക്രം സേത്ത് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള ആ നാലുപേര്‍.
അരുന്ധതി റോയുടെ ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്, ആര്‍.കെ നാരായണന്റെ സ്വാമി ആന്‍ഡ് ഫ്രണ്ട്സ്, സല്‍മാന്‍ റുഷ്ദിയുടെ ദ മൂര്‍സ് ലാസ്റ്റ് സൈ, വിക്രം സേത്തിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്നിവയാണ് നോവലുകള്‍. വി.എസ് നയ്പാളിന്റെ എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്, പാകിസ്താനി എഴുത്തുകാരായ മൊഹ്സിന്‍ ഹമീദ്, കാമില ഷംസി എന്നിവരുടെ ദ റെലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്, ഹോം ഫയര്‍ എന്നീ നോവലുകളും പട്ടികയിലിടം നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News