NewsRECENT POSTSSports
നെയ്മറെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ; നീക്കം ലോണില്‍ ടീമിലെത്തിക്കാന്‍
പിഎസ്ജിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറെ ക്ലബിലെത്തിക്കാന്‍ നീക്കവുമായി സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമിലെത്തിക്കാനാണ് ബാഴ ശ്രമിക്കുന്നത്. നെയ്മറെ വാങ്ങാനുള്ള ഓഫര്‍ പിഎസ്ജി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കവുമായി ബാഴ്‌സ രംഗത്തെത്തിയിരിക്കുന്നത്. നെയ്മറെ ലോണിലയക്കുമെന്ന് പിഎസ്ജിയും വ്യക്തമാക്കിയിരുന്നു.
ഒരു വര്‍ഷത്തെ ലോണില്‍ നെയ്മറിനെ എത്തിച്ച ശേഷം അടുത്ത സീസണില്‍ 150 മില്യണ്‍ രൂപ പിഎസ്ജിക്ക് നല്‍കി താരത്തെ നിലനിര്‍ത്താണ് ബാഴ്‌സയുടെ ശ്രമം. പിഎസ്ജി ഈ ഓഫര്‍ സ്വീകരിക്കുമെന്ന ഉറപ്പില്ലെങ്കിലും ബാഴ്‌സലോണ ഈ നീക്കത്തിനു ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News