KeralaNews

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച് സർക്കാർ ഉത്തരവിട്ടു. ബാറുകൾ ഇനി മുതൽ രാവിലെ ഒൻപത് മണി മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് ഔട്ട്ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പുതിയ സമയക്രമം തിങ്കളാഴ്ച മുതൽ നിലവിൽ വരും. ബിയർ- വൈൻ പാർലറുകളും രാവിലെ 9 മുതൽ തുറക്കാം. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവർത്തന അനുമതി. രാവിലെ 11 മണിക്കാണ് നിലവിൽ ബാറുകൾ തുറന്നിരുന്നത്. നേരത്തെയുള്ളത് പോലെ പാർസലായാണ് ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button