KeralaNews

ബാറുകള്‍ പൂട്ടില്ല; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബാറുകളിലെ ടേബിളുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം. അവ അണുവിമുക്തമാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രിസഭ യോഗം അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം നേരിടാന്‍ കരുതലോടെ നീങ്ങുകയാണ് സംസ്ഥാനം. കോവിഡ് ലക്ഷണങ്ങളുമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വനിത ഡോക്ടറെ കൂടി നിരീക്ഷണത്തിലാക്കിയിരുന്നു. ഇതോടെ നിരീക്ഷണത്തിലുള്ള ഡോക്ടര്‍മാരുടെ എണ്ണം രണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button