KeralaNews

രാജ്യത്ത് ദുരന്തനിവാരണ നിയമം ഇന്ന് രാത്രി മുതല്‍ നടപ്പാക്കിയതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളല്ലാതെ ഒരാളും കൊറോണ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല,വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ

<p>ഡല്‍ഹി: രാജ്യത്ത് ദുരന്തനിവാരണ നിയമം ഇന്ന് രാത്രി മുതല്‍ നടപ്പാക്കിയതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളല്ലാതെ ഒരാളും കൊറോണ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല’- തിങ്കളാഴ്ച രാത്രി മുതല്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. രാജ്യത്തെ പ്രമുഖ നിയമവാര്‍ത്താ പോര്‍ട്ടലായ ലൈവ് ലോ ഡോട്ട് ഇന്‍ ലിങ്ക് സഹിതമാണ് ഈ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.</p>

<p>ദുരന്തനിവാരണ നിയമം നടപ്പാക്കിയതുസംബന്ധിച്ച് ഒരു നിര്‍ദേശവും ദേശീയ ദുരന്തനിവാരണ അതോറ്റിയില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും, തെറ്റായ പ്രചരണം ശ്രദ്ധയില്‍പ്പെട്ടതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker