Home-bannerNationalNewsRECENT POSTS
ഇനി ബാങ്ക് പണിമുടക്ക്,സൂചനകഴിഞ്ഞാല്‍ അനിശ്ചിതകാല സമരം
ന്യൂഡല്‍ഹി:തുടര്‍ച്ചയായി വന്ന അവധിദിനങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് ബാങ്കു പണിമുടക്കും വരുന്നു. ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.. പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക്.ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി. ശമ്പളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News