EntertainmentNews
‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പോസ്റ്ററിനെതിരെ ബാലചന്ദ്ര മേനോന്‍
ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ വ്യാജമാണെന്ന് നടനും സംവിധായകനുമായ ബലചന്ദ്രമേനോന്‍. ആരുടെയോ വികൃതിയാണിതെന്നും, അവര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബലചന്ദ്രമേനോന്‍ കുറിച്ചു.
സിനിമാഡയലോഗിനൊപ്പമായിരുന്നു, പോസ്റ്ററുകള്‍ ബാലചന്ദ്രമേനോന്‍ പങ്കുവെച്ചത്. ‘സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്. അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം’, അദ്ദേഹം കുറിച്ചു.
ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്ററില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്നവും പരിഹരിക്കാനാകുമെന്നും അവകാശമുന്നയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News