Uncategorized
ബാലഭാസ്‌കറിന്റെ മരണം: വടക്കുംനാഥ ക്ഷേത്രത്തിലും ഹോട്ടലിലും തെളിവെടുപ്പ് നടത്തി.വഴിപാട് ബുക്ക് ചെയ്തത് പാലക്കാട് സ്വദേശിനിയായ സ്ത്രി
തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണമന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘം തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയ്‌ക്ക്വേണ്ടി് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ കൂത്ത് വഴിപാട് നടത്തിയതിന് ശേഷം തിരിച്ച് പോകുന്ന വഴിയാണ് അപകടമുണ്ടായത്.ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തത് പാലക്കാട്ടുകാരിയായ സ്ത്രീയാണെന്ന് കണ്ടെത്തി. അപകട ആശുപത്രിയിലെ ഇവരുടെ സാന്നിധ്യം സംശയാസ്പദമാണെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിട്ടും മുറിയില്‍ താമസിക്കാതെ ബാലഭാസ്‌കറും കുടുംബവും അന്ന് തന്നെ മടങ്ങിയതും സംശയത്തിന് ദുരൂഹതയുണര്‍ത്തിയിരുന്നു. പാലക്കാട്ടെ തിരുവോഴിയോട്ടുള്ള പൂന്തോട്ടം ആയുര്‍വേദ ആയുര്‍വേദ ആശുപത്രിയിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News