തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് ഉടന്‍ തെളിയിക്കപ്പെടുമെന്ന് കരുതുന്നതായി കലാഭാവന്‍ സോബി.ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സോബി.നേരത്തെ അപകട സ്ഥലത്തു നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലഭാസ്‌കറിന്റെ മരണം അന്വേഷിയ്ക്കുന്ന ക്രൈബ്രാഞ്ച് സംഘം സോബിയുടെ മൊഴിയെടുത്തത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രകാശന്‍ തമ്പി അറസ്റ്റിലായ ശേഷമാണ് ഇക്കാര്യത്തില്‍ തനിയ്ക്ക് സംശയമുയര്‍ന്നതെന്ന് സോബി പറയുന്നു.അപകട സ്ഥലത്തുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ കഴിയുമെന്നും സോബി മൊഴി നല്‍കി. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി രണ്ടാമത് രേഖപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News