- Advertisement -
അതിരപ്പള്ളി: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി വന മേഖലയില്‍ വച്ചായിരുന്നു മരണം. ഉയരമുള്ള മരത്തില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് അതിരപ്പിള്ളി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ അച്ഛന്‍ മരിച്ച വേഴാമ്പല്‍ കുഞ്ഞിന് പോറ്റച്ഛനായ ബൈജു അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൂട്ടില്‍ അവശേഷിച്ച ഇണയ്ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച പോറ്റച്ഛനായിരുന്നു അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ വാസുദേവന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News