26.9 C
Kottayam
Monday, November 25, 2024

‘ബൈജൂസ് തൊഴിലാളികളെ പിരിച്ചുവിടില്ല, ജീവനക്കാർക്ക് സ്ഥലംമാറ്റമില്ല’; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ

Must read

തിരുവനന്തപുരം: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസ് കേരളത്തിലെ പ്രവ‍ർത്തനം അവസാനിപ്പിക്കുമെന്നതടക്കമുള്ള അഭ്യൂഹങ്ങൾക്കിടെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും സ്ഥലംമാറ്റമില്ലെന്നും വ്യക്തമാക്കി കമ്പനി. മുഖ്യമന്ത്രിയുമായി ബൈജുസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിൽ ആണ് ഉറപ്പ്. നേരത്തെ മാറ്റാൻ തീരുമാനിച്ച 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ തുടരാമെന്നും ബൈജൂസ് വ്യക്തമാക്കി. 

സ്ഥാപനത്തിൻ്റെ  ചില പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിൻ്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഡെവലപ്മെന്റ് സെന്ററിലെ ജീവനക്കാർക്ക് ബാംഗളൂരു ഓഫീസിലേക്ക് മാറാൻ നിർദ്ദേശിച്ചതെന്നാണ് ബൈജൂസിന്റെ വിശദീകരണം.   മികച്ച പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ബൈജൂസ് വിശദീകരിക്കുന്നു.

എന്നാൽ  മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയും. കമ്പനിയുടെ ആഗോളതലത്തിലുള്ള പുനഃരൂപീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വളരെ വൈകിയാണ് തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തൻ്റെ ശ്രദ്ധയിൽ വന്നതെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. 

‘എന്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു,  തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി, ബൈജു പറഞ്ഞു.  കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിൻ്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിൻ്റെ  മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.

കേരളത്തിലെ  പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ ബൈജൂസ് വിശദീകരിച്ചിരുന്നു.  സ്ഥാനത്തെ ബൈജൂസ് കേന്ദ്രങ്ങളില്‍ ജോലി  ചെയ്യുന്ന മൂവായിരത്തോളം ആളുകളില്‍ 140 പേരെ ബങ്കളൂരിലേക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു ചെയ്തതെന്നും ബൈജൂസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറന്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ 28ന്‌

റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. റാഞ്ചിയിൽ രാജ്ഭവനിലെത്തി ഹേമന്ത് സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകി. നാല് മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോൺഗ്രസ്...

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

Popular this week