കൊല്‍ക്കത്ത: ഇരുപത്തിയൊന്നുകാരിയുടെ പ്രസവത്തെ തുടര്‍ന്ന് പുലിവാല് പിടിച്ച് ആശുപത്രി അധികൃതരും പോലീസും. മൂന്നുപേര്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് അവകാശവാദവുമായി എത്തിയതോടെയാണ് സംഗതി കുഴഞ്ഞത്. സൗത്ത് കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യുവതി പ്രസവിച്ചത് അറിഞ്ഞതോടെ മൂന്ന് അച്ഛന്മാരാണ് അമ്മയേയും കുഞ്ഞിനെയും കാണാന്‍ എത്തിയത്. അച്ഛന്മാരുടെ എണ്ണം കൂടിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരിന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുപത്തിയൊന്നുകാരിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്കൊപ്പം എത്തിയയാള്‍ ഭര്‍ത്താവാണ് എന്ന് അവകാശപ്പെട്ട് ആശുപത്രി രേഖകളില്‍ ഒപ്പിടുകയും ചെയ്തു. ഞായറാഴ്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ കുഞ്ഞിന്റെ അച്ഛനാണെന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ ഇരുവരെയും കാണാനെത്തി.
എന്നാല്‍, യുവതിയുടെ ഭര്‍ത്താവ് നേരത്തെ എത്തിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ പ്രശ്നം തുടങ്ങി. യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തിയതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. അച്ഛന്മാരോടെല്ലാം തെളിവുമായി എത്താന്‍ പറഞ്ഞതോടെ രണ്ടാമത്തെ ആള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി എത്തി. എന്നാല്‍, ഇയാളല്ല ഭര്‍ത്താവെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമായി. യുവതി അബോധാവസ്ഥയിലായിരുന്നതിനാല്‍ നിജസ്ഥിതി അറിയാന്‍ ബോധം തെളിയും വരെ കാത്തിരിക്കാന്‍ അധികൃതരും പോലീസും തീരുമാനിച്ചു. അതിനിടെ തിങ്കളാഴ്ച മറ്റൊരാള്‍കൂടി യുവതിയ്ക്കും കുഞ്ഞിനും മേല്‍ അവകാശവാദവുമായി എത്തി.
ഇതിനിടെ, ബോധം തെളിഞ്ഞ യുവതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയയാളാണ് തന്റെ ഭര്‍ത്താവും കുഞ്ഞിന്റെ അച്ഛനെന്നും പോലീസിനോട് പറഞ്ഞു. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ഈ വിവാഹത്തെ യുവാവിന്റെ വീട്ടുകാര്‍ അംഗീകരിച്ചില്ല. ഇരുവരും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍, ഇപ്പോള്‍ സാധ്യമല്ലെന്നും സമയം വേണമെന്നും അയാള്‍ പറഞ്ഞതോടെ യുവതി ബലാത്സംഗത്തിന് പരാതി നല്‍കി. തുടര്‍ന്ന് ഇയാള്‍ ജയിലിലായി. ജയിലില്‍ നിന്ന് ഇറങ്ങില ശേഷമാണ് യുവാവ് യുവതിയെ വിവാഹം കഴച്ചത്. കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും വേറെവേറെയാണ് താമസിച്ചിരുന്നത്. യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.