മെൽബൺ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാന്‍ പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പാക്കിസ്ഥാനു തുടക്കംതന്നെ പാളി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഗോൾഡൻ ഡക്കായി പുറത്ത്. അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ബാബർ എൽബിഡബ്ല്യു ആകുകയായിരുന്നു.
റിവ്യുവിനു പോയെങ്കിലും അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. മത്സരം 6 ഓവർ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 35 റണ്‍സെന്ന നിലയിലാണു പാക്കിസ്ഥാൻ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു.പാക്കിസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും പിന്നാലെ പുറത്തായി അര്‍ഷദീപിന്റെ പിന്തില്‍ ഭുവനേശ്വര്‍കുമാര്‍ ക്യാച്ചെടുക്കുകയായിരുന്നു
യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പാക്കിസ്ഥാനെതിരെ കളിക്കുന്നില്ല. ദിനേഷ് കാർത്തിക്കാണു വിക്കറ്റ് കീപ്പർ. പേസർ ഹർഷൽ പട്ടേലിനും ടീമിൽ ഇടം കണ്ടെത്താനായില്ല.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ, കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്ക്, അക്സർ പട്ടേൽ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്.
പാക്കിസ്ഥാൻ– മുഹമ്മദ് റിസ്‍വാൻ, ബാബർ അസം, ഷാൻ മസൂദ്, ശതബ് ഖാൻ, ഹൈദർ അലി, ഇഫ്തിക്കർ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.