മെഷിന്‍ ഗണ്ണുമായി തുടരെ തുടരെ വെടിവെച്ച് തെലുങ്കിലെ ‘ അയ്യപ്പന്‍ നായര്‍’; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കൊച്ചി:ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ടീസര്‍ തെലുങ്ക് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പവന്‍ കല്യാണിന്റെ എന്‍ട്രി മ്യൂസിക് ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
ഇതിന് പിന്നാലെ മെഷിന്‍ ഗണ്ണുമായി തുടരെ തുടരെ വെടിവയ്ക്കുന്ന പവന്റെ ഭീംല നായകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ബ്രേക്ക് ടൈം വിത്ത് ഭീംല നായക് സ്‌റ്റൈല്‍ എന്ന ക്യാപ്ഷ്യനോടെ റിലീസ് ചെയ്തിരിക്കുന്നത്
ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്ന റാണ ദഗുബാട്ടിയും പുതിയ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്.
സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ചെയ്യുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമായിരുന്നു പുനരാരംഭിച്ചത്. ചിത്രത്തിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.