തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ലോക്ക്ഡൗണ്‍ മാനസിക വിഭ്രാന്തി മൂലമെന്ന് ബന്ധുക്കള്‍. ഓട്ടോ ഡ്രൈവറായ വെട്ടുകാട് സ്വദേശി വിനോദിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
<p>ഓട്ടോ ഡ്രൈവറായിരുന്ന ഇയാള്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ വലിയ മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വെട്ടുകാടിന് സമീപം അമ്മയ്ക്കും സഹോദരനും ഒപ്പം വാടകകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു.</p>
<p>മൂന്ന് മാസമായി വാടകപോലും കൊടുക്കാന്‍ സാധിച്ചിരുന്നില്ല. യുവാവ് കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും പരിസരവാസികള്‍ പറയുന്നു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News