NationalNews

പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷിക്കാൻ ശ്രമം; 2 പേർ കാറിടിച്ച് മരിച്ചു,വീഡിയോ

മുംബൈ: റോഡിൽ പരുക്കേറ്റ് അവശയായി കിടന്ന  പരുന്തിനെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടുപേർ കാറിടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വേർളി കടൽപ്പാലത്തിന് മുകളിലാണ് ദാരുണമായ സംഭവമുണ്ടായത്.  അമർ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവർ ശ്യാം സുന്ദർ എന്നിവരാണ് മരിച്ചത്. യാത്രക്കിടെ ബാന്ദ്രാ-വേർളി പാലത്തിൽ റോഡിൽ പരുക്കേറ്റു കിടന്ന പരുന്തിനെ കണ്ട് ഡ്രൈവർ ശ്യാം സുന്ദർ കാമത്തിനോട് വണ്ടി നിർത്താൻ ജാരിവാല ആവശ്യപ്പെടുകയായിരുന്നു. റോഡരികിൽ വാഹനം നിർത്തിയ ശേഷം ഇരുവരും പരിക്കേറ്റ പ്രാവിന് സമീപത്തെത്തിയപ്പോഴാണ് അപകടുമുണ്ടായത്.

പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ ഒരു ടാക്‌സി ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ജാരിവാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവർ ശ്യാം സുന്ദർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 30നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവരം പുറത്തറിയുന്നത്. ടാക്‌സി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

https://twitter.com/imvivekgupta/status/1535082731373461504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1535082731373461504%7Ctwgr%5Ehb_0_10%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fimvivekgupta%2Fstatus%2F1535082731373461504%3Fref_src%3Dtwsrc5Etfw
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button