തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ വനിതാ തടവുകാര്‍ ജയില്‍ ചാടിയ യുവതികളുടെ മൊഴി പുറത്ത്. ജയില്‍ ചാട്ടം ആസൂത്രിതമായിരുന്നുവെന്ന് യുവതികള്‍ പറഞ്ഞു. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള തയ്യല്‍ ക്ലാസിലേയ്ക്ക് പോകുമ്പോള്‍ പരിസരം നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു. ബയോ ഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റിയാണ് പുറത്തേയ്ക്ക് ചാടിയതെന്നും യുവതികള്‍ പറഞ്ഞു. തടവു കാലാവധി നീളുമെന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്നും യുവതികള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News