CrimeHome-bannerNationalNews

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെ റെയില്‍വെ പോലീസ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി ശേഷം മൂത്രം കുടിപ്പിച്ചു

ലക്‌നൗ: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഷാംലി നഗരത്തില്‍ ഗുഡ്സ് ട്രെയിന്‍ പാളെതെറ്റിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 24 ലെ അമിത് ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പോലീസ് ഇദ്ദേഹത്തെ മൂത്രം കുടിപ്പിച്ചുവെന്നും വസ്ത്രം വലിച്ചു കീറുകയും ക്യാമറ തട്ടി താഴെയിടുകയും ചെയ്തുവെന്ന് പരാതിയിട്ടുണ്ട്.

ജിപിആര്‍ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് ജിപിആര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുകയും തടവിലാക്കുകയുമായിരുന്നു. യൂണിഫോം ധരിക്കാതെയാണ് പോലീസുകാര്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് ജിആര്‍പി ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിനെയും കോണ്‍സ്റ്റബിള്‍ സഞ്ജയ് പവാറിനെയും മൊറാദാബാദ് പോലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ സസ്പെന്‍ഡ് ചെയ്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker