ന്യൂഡല്‍ഹി: രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കാനൊരുങ്ങി കേന്ദ്രം. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ചുമത്തുക. വിഷയത്തില്‍ ഇന്നു തന്നെ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. വാഹനം തകര്‍ത്താല്‍ രണ്ട് ഇരട്ടി നഷ്ടപരിഹാരം ഈടാക്കും. എട്ട് ലക്ഷം രൂപവരെ പിഴ ഇടാക്കുമെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. കൊറോണ വൈറസ് സ്ഥിരീകരണത്തിനായി എത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആള്‍ക്കൂട്ടം അക്രമം നടത്തുന്നത്.