KeralaNewsRECENT POSTS
സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്. ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാബിറിനാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. പതിനഞ്ച് മിനിട്ടിന്റെ ഇടവേളയില്‍ പത്ത് തവണയായി പണം പിന്‍വലിച്ചു. 6.55 മുതല്‍ വൈകീട്ട് 7.10 വരെയുള്ള സമയത്താണ് ഡോക്ടര്‍ക്ക് പണം നഷ്ടമായിരിക്കുന്നത്. കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് പണം പിന്‍വലിച്ചിരിക്കുന്നത്. വ്യാജ എടിഎം നിര്‍മിച്ച് ഷാബിറിന്റെ പിന്‍കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
ഇന്നലെ രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമം നടന്നത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. ഇവരെ രാത്രിയില്‍ പിടികൂടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News