Home-bannerKeralaNews
അത്താണിയിലെ അരുംകൊല: 5 പ്രതികള്‍ പിടിയില്‍,3 പേര്‍ ഒളിവില്‍
കൊച്ചി: അത്താണി ജംഗ്ഷനില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ അരുംകൊല ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മേക്കാട് സ്വദേശികളായ അഖില്‍,നിഖില്‍,അരുണ്‍,ജസ്റ്റിന്‍,ജിജീഷ് എന്നിവരാണ് പിടിയിലായത്.
ഗുണ്ടാ സംഘങങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതികളിലൊരാളായ അഖിലിനെ കൊല്ലപ്പെട്ട ബിനു മര്‍ദ്ദിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.കേസിലെ ഒന്നു മുതല്‍ മൂന്നുവരെ പ്രതികളായ വിനു വിക്രമന്‍,ലാല്‍കിച്ചു,ഗ്രിന്റേഷ് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അത്താണി ഡയാന ബാറിനുമുന്നില്‍ ഇന്നലെ രാത്രി എട്ടേകാലോടെയാണ് കൊലപാതകം നടന്നത്. ബിനുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News