EntertainmentNews
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി’ ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്
പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായെന്ന് വ്യക്തമാക്കി ടെലിവിഷന്‍ അവതാരികയും ആര്‍ജെയുമായ അശ്വതി. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികരിച്ചതാണ് താരം ഇങ്ങനെയൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഒരു മനുഷ്യനും വിശ്വസിക്കാനാവാത്ത വാര്‍ത്തയാണിത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
അശ്വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…’
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News