പ്രണയം നടിച്ച് പലരും ചതിച്ചു, ലഹരിക്കേസിൽ പലതവണ അറസ്റ്റില്‍,നടി അശ്വതി ബാബുവിന് ഇനി പുതുജീവിതം,കരംപിടിച്ച് നൗഫല്‍
കൊച്ചി: പെൺവാണിഭ-ലഹരി കേസുകളിൽ അകപ്പെട്ട സീരിയൽ, സിനിമ നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കാക്കനാട് സ്വദേശിയുമായ നൗഫൽ ആണ് വരൻ. ഒരു വർഷത്തെ പരിചയമാണ് ഇരുവർക്കും ഉള്ളത്. ലളിതമായ ചടങ്ങുകൾ ആണ് നടന്നത്. അശ്വതിയുടെ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി തന്നെയാണ് നൗഫൽ അശ്വതിയുടെ കൈപിടിച്ചത്. കാക്കനാട്ടെ രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
ലഹരിക്കേസിൽ പലതവണ അറസ്റ്റിലായ നടി തന്നെ ചതിച്ചത്, കൂടെ കൂടിയ കാമുകന്മാർ ആണെന്ന് തുറന്നു പറഞ്ഞിരുന്നു. പതിനാറാം വയസിലാണ് അശ്വതി കൊച്ചിയിലെത്തുന്നത്. പ്രണയം നടിച്ച് പലരും അടുത്തുകൂടിയെന്നും ഇവർ തന്നെ മയക്കുമരുന്നിന് അടിമയാക്കിയെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. കാമുകന്മാർ ലഹരിമരുന്ന് നൽകി അവരുടെ ചൊൽപ്പടിക്ക് തന്നെ നിർത്തി, പലർക്കും തന്നെ കാഴ്ചവെച്ചിട്ടുണ്ടെന്നും അശ്വതി തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു.
സാബുവും ശ്രീകാന്തും തന്നെ ലഹരിയുടെ ലോകത്തെത്തിച്ചെന്നും, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ തന്നെ പാട്ടിലാക്കിയിരുന്നതെന്നും അശ്വതി പറയുന്നു. എന്നാൽ, തന്നെ വിറ്റ് കാശുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും, പല രീതിയിൽ തന്നെ ഉപയോഗിച്ചുവെന്നും നടി പറഞ്ഞു. ഇടയ്ക്ക് ഗർഭിണിയായെന്നും, ഗർഭം അവർ അലസിപ്പിച്ചെന്നും അശ്വതി പറയുന്നുണ്ട്. ലഹരിയുടെ ലോകത്തത് നിന്നും രക്ഷനേടാൻ അശ്വതി കൗൺസിലിംഗ് നടത്തിയിട്ടുണ്ട്.
‘ഞാനൊരിക്കലും ലഹരിമരുന്ന് കച്ചവടം നടത്തിയിട്ടില്ല. ഉപയോഗിക്കാൻ വേണ്ടി കയ്യിൽ കരുതിയിരുന്നതാണ് പോലീസ് പിടികൂടിയത്. ലഹരി ഉപയോഗിക്കാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ എനിക്ക് കഴിയില്ല. ഇപ്പോൾ ഉപയോഗം കുറച്ച് കൊണ്ട് വരാനുള്ള ശ്രമമാണ്. കൂടെയുള്ളവർ ആണ് പെൺവാണിഭം നടത്തിയത്. അവർ ചെയ്തതിന് ഞാൻ ബലിയാടാവുകയായിരുന്നു.
ഞാൻ ഒരു ലഹരി കച്ചവടക്കാരി അല്ല. ലഹരിക്ക് അടിമയായി പോയവളാണ്. ഞാൻ കൂടിനുള്ളിൽ അടച്ചിട്ട ഒരു പക്ഷി ആയിരുന്നു. എന്റെ കൂടെ കൂടിയവർക്കൊക്കെ എന്റെ ശരീരവും പണവുമായിഉർന്നു ആവശ്യം. കാമുകന്മാരോടുള്ള എന്റെ അന്ധമായ സ്നേഹം എന്നെ പല തെറ്റുകളിലേക്കും എത്തിച്ചു, മാനസിക നില നേരെയായ ശേഷം ഒരു വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അത് നടക്കുമോ എന്നറിയില്ല’, അശ്വതി പറഞ്ഞു.