മോസ്‌കോ: മൂന്ന് ഫുട്‌ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ വലുപ്പമുള്ള ഭീമൻ ഉല്‍ക്ക ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നതായി സൂചന. 2068ല്‍ ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തെ തൊടുമെന്നാണ് കണക്കു കൂട്ടുന്നത്.
യാര്‍കോവ്‌സ്‌കി എന്ന പ്രതിഭാസമായാണ് ഉല്‍ക്കകള്‍ ഭൂമിയോട് അടുത്തുവരുന്നതിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ പതിക്കുമോ ഒഴിഞ്ഞുപോകുമോ എന്ന കാര്യം 2068ന് വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ അറിയാനാകുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഭീമന്‍ ഉല്‍ക്കയുടെ വരവ് 2004ലാണ് ആദ്യമായി മനസ്സിലാക്കിയത്. സൂര്യന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ചതോടെ വലിയതോതില്‍ ചൂട് പിടിച്ചാണ് ഉല്‍ക്ക സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ ചൂടില്‍ സഞ്ചാരപഥം പലതവണ മാറിക്കൊണ്ടി രിക്കുമെന്നാണ് പഠനം. ഒരു വർഷം 170 മീറ്റർ വീതം സഞ്ചാരപഥത്തിൽ വ്യത്യാസം വരുമെന്നാണ് പറയപ്പെടുന്നത്. ഈ മാറ്റത്തെയാണ് യാര്‍കോവ്‌സ്‌കി എന്ന പേരില്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
ഇതിനിടെ മറ്റൊരു ഉല്‍ക്ക ഭൂമിയിലേക്ക് വരുന്നതിന്റെ സൂചനയും ശാസ്ത്രലോകം പങ്കുവെച്ചു. യാര്‍കോവ്‌സ്‌കി പ്രതിഭാസം ബാധിച്ചാല്‍ 2028ല്‍ ഭൂമിയിലേക്ക് വലുപ്പം അധികമില്ലാത്ത ഒരു ഉല്‍ക്ക പതിക്കുമെന്ന സൂചനയാണ് മനോവയിലെ ഹവായ് യൂണിവേഴ്‌സിറ്റി നല്‍കുന്നത്.