കണ്ണൂർ: ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എ.എസ്.ഐക്ക് സസ്പെൻഷൻ. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ട്രെയിനിൽ യാത്രക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാരനെ മർദിച്ചത് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് പോലീസ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നടപടി. ഇന്റലിജൻസ് എ.ഡി.ജി.പിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴായിരുന്നു സംഭവം. യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് പോലീസും മറ്റ് യാത്രക്കാരും പറഞ്ഞിരുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News