അടിച്ചു കഴിഞ്ഞു! ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു; എന്നാൽ ലാലേട്ടൻ പറഞ്ഞത് ഞെട്ടിച്ചു കളഞ്ഞു; ആശ ശരത്
കൊച്ചി: ദൃശ്യം രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ഒന്നിനൊന്നിന് മികച്ച പ്രകടനമാണ് ഓരോ കഥാപാത്രങ്ങളും കാഴ്ച വെച്ചത്. ചിത്രത്തില്‍ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഗീതാ പ്രഭാകരുടെ വേഷമാണ് ആശ കൈകാര്യം ചെയ്തത്.
ജോര്‍ജ്ജൂട്ടിയെ സ്റ്റേഷനില്‍ വെച്ച് ഗീത അടിക്കുന്നതാണ് ആ സീന്‍. പക്ഷേ ഈ രംഗം ഒഴിവാക്കിക്കൂടെ എന്ന് പലപ്രാവശ്യം മോഹന്‍ലാലിനോടും ജീത്തു ജോസഫിനോടും താന്‍ അപേക്ഷിച്ചിരുന്നുവെന്നാണ് ആശ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.
നടിയുടെ വാക്കുകള്‍
പ്രതിമ പോലെ നില്‍ക്കുന്ന അവസ്ഥയലായിരുന്നു. ഞാന്‍ പലപ്രാവശ്യം ലാലേട്ടനോടും ജീത്തു സാറിനോടും അപേക്ഷിച്ചു, നമുക്കിത് ഒഴിവാക്കികൂടെ, ഒരു ചീത്ത പറച്ചിലില്‍ നിര്‍ത്തിക്കൂടെ എന്ന്, പക്ഷേ ഇത് ഇങ്ങനെ തന്നെ വേണം എന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഞാന്‍ ‘എടാ’ എന്ന് വിളിക്കുന്നുണ്ട് അതുപോലും ‘ആശ’ എന്ന വ്യക്തിക്ക് ഭയങ്കര വിഷമമായിരുന്നു.
പക്ഷേ ലാലേട്ടന്‍ ആണ് ആത്മവിശ്വാസം പകര്‍ന്നത്. ‘ഇത് ജോര്‍ജ്ജുകുട്ടിക്ക് ആവശ്യമല്ലേ? ജോര്‍ജ്ജുകുട്ടി ആരെയാണ് കൊന്നത് എന്ന് ഓര്‍ത്തുനോക്കൂ’ , അടിച്ചു കഴിഞ്ഞു ഞാന്‍ ഓടിച്ചെന്ന് കൈപിടിച്ച് ക്ഷമ പറഞ്ഞു. അപ്പോഴും ലാലേട്ടന്‍ പറഞ്ഞത് ‘എന്താണ് ആശാ ഇത് ഇത് കഥാപാത്രങ്ങള്‍ അല്ലെ, നമ്മള്‍ ചെയ്യുന്നത് നമ്മുടെ ജോലി അല്ലെ’ എന്നാണു. മോഹന്‍ലാല്‍ ഫാന്‍സ് എന്നെ വെറുക്കുമെന്നു കരുതുന്നില്ല. ലാലേട്ടനെ ആശ അടിച്ചതല്ല, ജോര്‍ജ്ജുകുട്ടിയെ ഗീതയാണ് അടിച്ചത് എന്നറിയാനുള്ള ബുദ്ധി അവര്‍ക്കുണ്ട്.
അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജിത്തു ജോസഫ്.ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്‌സ് തന്റെ കയ്യിലുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ വ്യക്തമാക്കി.
എന്നാല്‍ ദൃശ്യം 3 ഉടന്‍ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ സിനിമ ഉണ്ടാവുകയുള്ളൂ എന്നും ജീത്തു ജോസഫ് അറിയിച്ചു. സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ തനിക്ക് സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ജീത്തു പറഞ്ഞു.
മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് നേരെ വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ഇല്ലാതായി എന്നാണ് കരുതുന്നതെന്നും ജയന്ത എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുയര്‍ന്ന കമന്റ്.