തന്റെ വീഡിയോ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആശാ ശരത്ത് പരാതി നല്‍കി
തന്റെ ഭാര്‍ത്താവിനെ കാണാനില്ല സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസമാണ് ആശാ ശരത്ത് ഫേസ്ബുക്ക് ലൈവിലെത്തിയത്. ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആശാ ശരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ആശാശരത്തിന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പേരിലാണ് സോഷ്യല്‍ മീഡിയകളിലെ പല ഗ്രൂപ്പുകളിലും വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തില്‍ വീഡിയോ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതികരെ പരാതി നല്‍കിയിരിക്കുകയാണ് ആശ ശരത്ത്.
എവിടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് ആശാ ശരത്ത് പരാതി നല്‍കിയതിനെക്കുറിച്ച് വ്യക്തമാക്കിയത്. തങ്ങള്‍ പറഞ്ഞിട്ടാണ് ആശ ശരത്ത് ഇത്തരം വീഡിയോ എടുത്തതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട ആശ ശരത്തിനെതിരേ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയരുന്നുണ്ടെന്നും സിനിമയുടെ പ്രചാരണം മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചിരുന്നത് എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
‘വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ടൈറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. അത് പരിചയസമ്പന്നയായ ആശ ശരത്തിന്റെ അര്‍പ്പണ ബോധത്തെയാണ് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പ്രൊജക്ടിന് ആശ മികച്ച പിന്തുണയാണ് നല്‍കിയത്, അതുകൊണ്ടു തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണം തികച്ചും ദൗര്‍ഭാഗ്യകരവും സ്വീകാര്യമല്ലാത്തതുമാണ്.’ കുറിപ്പില്‍ പറയുന്നു.
ചിലയാളുകള്‍ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ആ വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇതിനെതിരേ തങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ ആശയുടെ ഫേസ്ബുക്ക് പേജില്‍ നടക്കുന്ന ആക്രമണത്തിനെതിരേ സൈബര്‍ സെല്ലിനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.