നടി ആശ ശരത്തിന്റെ ഭര്‍ത്താവിനെ കാണ്‍മാനില്ല,കണ്ടു കിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുക
കൊച്ചി: ചുരുങ്ങിയ നാളുകള്‍കൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് ആശാശരത്.എന്നാല്‍ നിറഞ്ഞ കണ്ണുകളുമായി ഫേസ് ബുക്ക് ലൈവിലെത്തിയ ആശ എല്ലാവരെയും ഞെട്ടിച്ചു. കുറേ ദിവസമായി ഭര്‍ത്താവിനെ കാണുന്നില്ലെന്ന് ഇടറിയ ശബ്ദത്തില്‍ ആശ പറഞ്ഞു. അദ്ദേഹം എവിടെയാണെന്ന അന്വേഷണത്തിലാണ് താനും കുടുംബാംഗങ്ങളും സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് തബല ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. വിവരം ലഭിയ്ക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരമറിയക്കണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു. എവിടെ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്. ഇത്രയും കാലം കൂടെ നിന്ന നിങ്ങള്‍ അത് കണ്ടു പിടിച്ചു തരുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും ആശപറഞ്ഞു.
എന്നാല്‍ ആശ നായികയായി ഉടന്‍ പുറത്തിറങ്ങുന്ന എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷനായിരുന്നു വീഡിയോ എന്നറിഞ്ഞതോടെ നെഗറ്റീവ് പ്രമോഷനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. മനോജ് കെ.ജയനാണ് സഖറിയയായി വേഷമിടുന്നത്.ഹിറ്റ് ജോഡികളായ സഞ്ജയ്-ബോബി ടീമിന്റെ തിരക്കഥയില്‍ കെ.കെ.രാജീവാണ് എവിടെയുടെ സംവിധാനം.