KeralaNewsRECENT POSTS
‘താന്‍ പറഞ്ഞത് അങ്ങനെയല്ല, തന്റെ പ്രസ്താവന വളച്ചൊടിച്ചു’ വിശദീകരണവുമായി അരുന്ധതി റോയ്
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ താന്‍ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. എന്‍പിആറിനായി വിവരശേഖരണത്തിന് എത്തുന്നവരോട് തെറ്റായ വിവരം നല്‍കണമെന്നല്ല, പുഞ്ചിരിയോടെ നിസ്സഹകരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മാധ്യമങ്ങളുടെ പക്കലുണ്ട്. അത് അവര്‍ ഒരിക്കല്‍ പോലും സംപ്രേഷണം ചെയ്തില്ലെന്നു മാത്രമല്ല, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു.
ഭാഗ്യവശാല്‍ തന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം യൂട്യൂബില്‍ ഉണ്ടെന്നും അരുന്ധതി റോയി പറഞ്ഞു. സംഭവത്തില്‍ അരുന്ധതി റോയിക്കെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അരുന്ധതി റോയി രംഗത്തെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News