KeralaNewsRECENT POSTS

അടിയന്തിര ചികിത്സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അപമാനിച്ച് ഇറക്കി വിട്ടു; കുറിപ്പ് വൈറല്‍

അലര്‍ജിക്ക് അടിയന്തിര ചികില്‍സ തേടിയെത്തിയ യുവാവിനെ ഡോക്ടറുടെ ഭാര്യ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി പരാതി. ഫോട്ടോ ഗ്രാഫറും സിനിമ പ്രവര്‍ത്തകനുമായ അരുണ്‍ പുനലൂരിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് യുവാവ് തന്നെയാണ് ഫേസ്ബുക്കില പോസ്റ്റിട്ടത്. ബുക്ക് ചെയ്യാന്‍ വേണ്ടി വിളിച്ച കാള്‍ ലിസ്റ്റ് സഹിതമാണ് അരുണ്‍ പോസ്റ്റിട്ടിരിക്കുന്നത്. ആര്‍ക്കെങ്കിലും ഡോക്ടറോട് അടുപ്പമുണ്ടെങ്കില്‍ ഇതൊന്നു അറിയിക്കണേ..എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ആര്‍ക്കും ചെയ്തല്ലാതെ അനാവശ്യമായി ആരോടും ഇങ്ങനെ പെരുമാറി ശീലമില്ല.. അത്രയ്ക്ക് മനസ്സ് നൊന്തത് കൊണ്ടാണ് ഇത്രയും എഴുതിപ്പോയതെന്നും അരുണ്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

സ്നേഹിതർ ഒന്ന് വായിക്കണേ അൽപ്പം സങ്കടമാണ്..

മുൻപ് ഇവിടെ ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വന്നിട്ടില്ല എന്നാണ് ഓർമ്മ.. ഇന്നിപ്പോ എഴുതാൻ നിർബ്ബന്ധിതനാകുന്നത് അത്രയേറേ മാനസിക സങ്കർഷവും അപമാനവും അനുഭവപ്പെട്ടതുകൊണ്ടാണ് എനിക്കിത് ആരോടും പറയാതിരുന്നു മാനം കാക്കാം പക്ഷെ ഇത് വായിക്കുന്ന ഒരാൾക്ക് ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് എഴുതുന്നത്..

കുറെ വര്ഷമായുള്ള ഒരു സ്കിൻ അലർജി ഇടക്കിടെ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ കൂടാറുണ്ട്.. ഏതാണ്ടൊരു മൂന്നു വർഷമായി കൊല്ലം കടപ്പാക്കടയിലുള്ള വിജയരാഘവൻ ഡോക്ടറുടെ അടുത്താണ് ചികിത്സ.. രാവിലെ 6.50 നു ആണ് ബുക്ക്‌ ചെയ്യാൻ വിളിക്കേണ്ട സമയം.. ആ സമയത്തു തന്നേ ഉണർന്നിരുന്നു കൃത്യമായി വിളി തുടങ്ങും ആ സമയം ഫുൾ ടൈം എന്ഗേജ്ഡ് ആകുമെങ്കിലും തുടർന്ന് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നാൽ എപ്പോഴേലും ഇടയിൽ ഗ്യാപ് കിട്ടുമ്പോ ഭാഗ്യത്തിന് കാൾ കിട്ടി വൈകുന്നേരത്തേക്കു ബുക്ക്‌ ചെയ്തു പോയിക്കാണുകയാണ് പതിവ്..
മഴക്കാലം തുടങ്ങി ഒപ്പം പനീയും വന്നതോടെ അലർജി സഹിക്കാൻ മേലാത്ത അവസ്ഥയിൽ എത്തിയപ്പോഴാണ് ഇന്ന് ഡോക്ടറെ പോയി കാണാൻ തീരുമാനിച്ചത് കഷ്ടകാലത്തിനു ഇന്നു ബുക്കിങ് corect ടൈമിൽ വിളിക്കാൻ പറ്റിയില്ല ഇമ്മിണി താമസിച്ചു പോയി തുടരെ തുടരെ ഒത്തിരി തവണ വിളിച്ചിട്ടും ഫോൺ എന്ഗേജ്ഡ് ഒടുവിൽ പലതവണ ബെല്ല് ഉണ്ട്‌ എടുക്കുന്നില്ല…
എന്നിട്ടും അസുഖത്തിന്റ അവസ്ഥ മോശമായതിനാൽ നേരിട്ട് പോയി കാണാൻ തീരുമാനിച്ചു ഇപ്പൊ കൊല്ലത്തു അദേഹത്തിന്റെ വീട്ടില് വന്നു.. അദേഹത്തിന്റെ ഭാര്യ ആണ് ബുക്കിംഗ് കാര്യങ്ങൾ നോക്കുന്നത്..
രാവിലത്തെ കാര്യം പറഞ്ഞപ്പോഴേ കയർത്തു കൊണ്ടു നോ പറഞ്ഞു… ഇത്രയും കാലമായി വരുന്നതാണെന്നും ആദ്യമായി ആണ് ബുക്കിങ് കിട്ടാതെ വരുന്നത് അസുഖം കൂടുതൽ ആയതു കൊണ്ടാണ് വന്നതെന്നും ഈയൊരു തവണത്തേക്കു അനുവദിക്കണമെന്നും ഏറ്റവും അവസാനത്തെ നമ്പർ മതി എത്ര ലേറ്റ് ആയാലും കണ്ടിട്ട് പൊക്കോളാം എന്നുമൊക്കേ കാലുപിടിച്ചു പറഞ്ഞിട്ടും അവര് കേൾക്കാൻ തയ്യാറായില്ല വാതിലടച്ചു പോയി..
ഡോക്ടറെ കണ്ടു കാര്യം പറഞു നോക്കാമെന്ന പ്രതീക്ഷയിൽ കണ്സൾട്ടിംഗിന്‌ ആളുകൾ ഇരിക്കുന്നിടത്ത് ഇരിക്കാൻ പോയപ്പോ അവര് വീണ്ടും വന്നു ഡോക്ടറെ കാണാൻ സമ്മതിക്കില്ല നിങ്ങൾ പോണം എന്നു ശഠിച്ചു..
വീണ്ടും ഞാനവരോട് രാവിലെ വിളിച്ച കാൾ ഹിസ്റ്ററി ഉൾപ്പെടെ കാണിച്ചു യാചിച്ചിട്ടും രക്ഷയില്ല..
അത്ര താണ് പറഞ്ഞിട്ടും യാതൊരു ദയവുമില്ലാതെ എന്നോട് കോമ്പൗണ്ടിനു പുറത്തു പോകാൻ അവിടെ ഇരുന്നിരുന്ന മറ്റുരോഗികളുടെ മുന്നില് വച്ചു ആജ്ഞാപിക്കുകയായിരുന്നു..
അങ്ങേയറ്റം സങ്കടവും അപമാനവും അനുഭപ്പെട്ടു..
ജീവിതത്തിൽ ആദ്യമായാകും അടിയന്തിര ചികിത്സ തേടി ഒരു ഡോക്ടറുടെ വീട്ടില് ചെന്നിട്ട് ഇങ്ങനെ ഒരു കാരണം പറഞ്ഞു ആട്ടിയിറക്കപ്പെടുന്നത്…
ഈ അല്ലെർജിയുമായി ഒട്ടനേകം ഡോക്ടറന്മാരെ കണ്ടിട്ടും ഭേദമാകാതെ ഇദ്ദേഹത്തിന്റെ ട്രീട്മെന്റിലാണ് അൽപ്പം കുറവ് വന്നത് അതുകൊണ്ടാണ് ഇത്രയും താഴ്ന്നു അവരോട് യാചിച്ചത്..
സാരമില്ല മറ്റേതെങ്കിലും ഡോക്ടറന്മാരെ കണ്ടെത്തി ചികിത്സ തുടരാം..
പക്ഷെ അത്യാവശ്യ ചികിത്സക്കായി ഡോക്ടറെ തേടി വരുന്നൊരു രോഗിയെ ബുക്കിങ് സമയത്തു വിളിച്ചു നമ്പർ എടുത്തില്ല എന്ന കാരണത്താൽ ബുക്കിങ് നോക്കുന്ന ഡോക്ടറുടെ ഭാര്യ ചികിത്സ നിഷേധിച്ചു മറ്റുള്ളവരുടെ മുന്നില് വച്ചു അധിക്ഷേപിച്ചു ആട്ടിയിറക്കി വിടുന്ന അനുഭവം എത്രപേർക്ക് ഉണ്ടായിട്ടുണ്ട് എന്നറിയില്ല…
അതു നല്ലതാണോ എന്നും അറിയില്ല…
എനിക്കവരെ വ്യക്തി ഹത്യ ചെയ്യണമെന്നില്ല അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് അതു ചെയ്യുന്നത് ശരിയല്ല എന്നു അറിയാവുന്നതു കൊണ്ടാണ് അവരുടെ വിചിത്രമായ പെർഫോമൻസ് വീഡിയോയിൽ എടുക്കുകയോ ഒന്നും ചെയ്യഞ്ഞത്…
പുറത്തിറങ്ങി തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറുകാരോട് വിഷമം പറഞ്ഞു.. മിക്കപ്പോഴും ചെല്ലുന്നത് കൊണ്ടു അവർക്ക് എന്നേ അറിയാം..
ചെല്ലുന്നോരിൽ പലരോടും ഇവരുടെ സ്വഭാവം ഇങ്ങനെ ആണെന്നാണ് അവർക്കും പറയാനുള്ളത്…

ഇതിവിടെ വിശദമായി എഴുതിയത് എന്തെന്നാൽ ഇത് വായിക്കുന്ന ആരെങ്കിലും ഈ ഡോക്ടറെ കാണാൻ പോകുന്നുണ്ടെങ്കിൽ ഈ അനുഭവം ഓർമ്മയിരിക്കണം.. ഡോക്ടർ വളരെ മര്യാദക്ക് ഇടപെടുകയും ചികിൽസിക്കുകയും ചെയ്യുന്ന ആളാണ്..ഒരു മോശം പെരുമാറ്റവും ഇന്നുവരെ പുള്ളിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല..
നിങ്ങളിൽ ആരെങ്കിലും ഈ ഡോക്ടറിനോട് അടുപ്പമുള്ളവരുണ്ടെങ്കിൽ അദ്ദേഹത്തെ ഈ വിവരം ഒന്നറിയിക്കണം..മൊബൈൽ നമ്പറിൽ വിളിച്ചാൽ ഈ സ്ത്രീയാണ് ഫോൺ എടുക്കുക അതിനാൽ എനിക്ക് അറിയിക്കാൻ ഒരു മാർഗ്ഗവുമില്ല…
അടിയന്തിര ചികിത്സ തേടി വരുന്ന ഒരു രോഗി ബുക്കിങ് എടുക്കാൻ പറ്റാതെ പോയതിനു മതിയായ കാരണങ്ങൾ പറഞ്ഞു ഇത്രയും ദൂരത്തു നിന്നു വരുകയാണ് എന്നു പറഞ്ഞു യാചിച്ചിട്ടും ഇവ്വിധമാണോ ഉത്തരവാദിത്വപ്പെട്ടൊരാൾ പെരുമാറേണ്ടത് എന്നു അദ്ദേഹം തീരുമാനിക്കട്ടെ..

ദയവു ചെയ്തു നിങ്ങളുടെ കൊല്ലം സുഹൃത്തുക്കളിൽ ആർക്കെങ്കിലും ഡോക്ടറോട് അടുപ്പമുണ്ടെങ്കിൽ ഇതൊന്നു അറിയിക്കണേ..എന്നാൽ കഴിയുന്ന സഹായങ്ങൾ ആർക്കും ചെയ്തല്ലാതെ അനാവശ്യമായി ആരോടും ഇങ്ങനെ പെരുമാറി ശീലമില്ല.. അത്രയ്ക്ക് മനസ്സ് നൊന്തത് കൊണ്ടാണ് ഇത്രയും എഴുതിപ്പോയത്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker