ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍… പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ തുറന്നടിച്ച് അരുണ്‍ ഗോപി
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ തുറന്നടിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാനെന്ന് അരുണ്‍ഗോപി പറയുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ പ്രതിപ്പട്ടികയിലുള്ളവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ അരുണ്‍ ഗോപിയുടെ പ്രതികരണം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം.. പാലാരിവട്ടം മേല്‍പ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കില്‍ മണിക്കൂറുകളാണ് മനുഷ്യര്‍ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താല്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങള്‍ക്കു ഇത്തരം ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവും.. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍… ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാന്‍ കഴിയുന്നില്ല, അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകു.. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!