ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിതരെ ട്രാക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ആരോഗ്യസേതു ആപ്പിന് വന്‍ സ്വീകാര്യത. 13 ദിവസത്തിനുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു. വളരെ വേഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തുന്ന ആപ്പ് എന്ന് റിക്കാര്‍ഡ് ആരോഗ്യസേതു നേടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ആരോഗ്യ സേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ടെലിഫോണ്‍ അഞ്ച് കോടി ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ 75 വര്‍ഷവും റേഡിയോ എത്താന്‍ 38 വര്‍ഷവും ടെലിവിഷന്‍ എത്താന്‍ 13 വര്‍ഷവും ഇന്റര്‍നെറ്റ് നാല് വര്‍ഷവും ഫേസ്ബുക്ക് 19 മാസവും പോക്കിമോന്‍ ഗോ എത്തിയത് 19 ദിവസവുമാണെടുത്തത്.
കോവിഡ് 19നെതിരെ പൊരുതാനുള്ള ആരോഗ്യസേതു ആപ്പ് അഞ്ച്‌കോടി ജനങ്ങളിലെത്താന്‍ 13 ദിവസവുമാണ് എടുത്തതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ട്വീറ്റ് ചെയ്തു.