മുംബൈ;നവവരന്റെ മുഖത്ത് ഭാര്യാ പിതാവ് ആസിഡ് ഒഴിച്ചു. ഹണിമൂൺ ഡെസ്റ്റിനേഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 29കാരന് ഇബാദ് അതിക് ഫാൽക്കെയ്ക്കാണ് പരിക്കേറ്റത്. ഫാൽക്കെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ജക്കി ഗുലാം മുർതാസ ഖോട്ടാൽ (65) ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ഇബാദ് അതിക് ഫാൽക്കെയുടെ കല്യാണം കഴിഞ്ഞത്. . മധുവിധുവിനായി കശ്മീർ സന്ദർശിക്കാനായിരുന്നു ആഗ്രഹം. പക്ഷേ ദമ്പതികൾ വിദേശത്ത് മതപരമായ സ്ഥലത്തേക്ക് പോകണമെന്ന് ഭാര്യാപിതാവ് ആഗ്രഹിച്ചു. ഇത് ഇരുവരും തമ്മിൽ തർക്കത്തിന് ഇടയാക്കിയതായും എഫ്ഐആറിൽ പറയുന്നു.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയ ഫാൽക്കെ തന്റെ വാഹനം റോഡിന് സമീപം നിർത്തി ഇറങ്ങി. ഈ സമയം കാറിൽ കാത്തുനിന്ന ഖോട്ടാൽ ഫാൽക്കെയുടെ അടുത്തേക്ക് ഓടിയെത്തി ആസിഡ് എറിയുകയായിരുന്നു. മുഖത്തും ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്.