FootballHome-bannerSports
മെസിപ്പടയ്ക്ക് തോല്‍വി,സ്വപ്‌നപോരാട്ടത്തില്‍ ബ്രസീലിന് ജയം
ബെലോ ഹോറിസോന്റി: ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്‌ന സെമിയില്‍ ചിരവൈരികളായ ബ്രസീലിനോട് അര്‍ജന്റീനയ്ക്ക് പരാജയം. 19 ാം
മിനിട്ടില്‍ ഗബ്രിയേല്‍ ജിസ്യൂസും 71 ാംമിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മീനയും നേടിയ ഗോളുകളാണ് മെസിപ്പടയുടെ ചിറകരിഞ്ഞത്.
കളിക്കളത്തില്‍ പോരാട്ട വീര്യ പുറത്തെടുത്തെങ്കിലും നിര്‍ഭാഗ്യവും ബ്രസീല്‍ ഗോളിയുടെ മികച്ച പ്രകടനവും അര്‍ജന്റീനയ്ക്ക് നിര്‍ഭാഗ്യമായി. സെര്‍ജിയോ അഗ്യൂറോയുടെ ഹെഡര്‍ ബാറില്‍ തട്ടി മടങ്ങിയതും മെസിയുടെ രണ്ടു ഫ്രീകിക്കുകള്‍ ബ്രസീല്‍ ഗോളി തടുത്തതും അര്‍ജന്റീനിയന്‍ ദുരന്തത്തിന്റെ ആക്കംകൂട്ടി.ഒരു ഗോള്‍ വഴങ്ങിയ ശേഷം ബ്രസീല്‍ ഗോള്‍ മുഖത്ത് ആക്രമണം നടത്തുന്നതിനായി ഇരച്ചു കയറിയ സമയത്തുണ്ടായ പ്രത്യാക്രമണമാണ് രണ്ടാം ഗോളിലേക്ക് വവഴി തുറന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News