FootballNewsRECENT POSTSSports
അർജന്റീനയ്ക്ക് സമനില, കോപ്പാ സാധ്യതകൾ അസ്തമിയ്ക്കുന്നു
ബെലോഹൊറിസോണ്ടോ :നിർണായ മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായി. ആദ്യ പകുതിയിൽ റിച്ചാർഡ് സാഞ്ചസിന്റെ ഗോളിൽ പരാഗ്വേ മുന്നിലെത്തി.രണ്ടാം പകുതിയിൽ മെസിയുടെ പെനാൽട്ടി ഗോളിലാണ് അർജന്റീന തോൽക്കാതെ രക്ഷപ്പെട്ടത്.
ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ അർജന്റീന ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരാണ് .അടുത്ത മത്സരത്തിൽ ഖത്തറിനെ വലിയ ഗോൾ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ മാത്രമേ എന്തെങ്കിലും സാധ്യതകൾ അവശേഷിയ്ക്കുന്നുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News