എനിക്കുണ്ടായിരുന്ന വമ്പൻ സ്റ്റാർ ഇമേജ് കണ്ട് കൂടെ കൂടിയവർ നന്നായി എന്നെ മുതലാക്കിയിട്ടാണ് പോയത്; മനസ്സു തുറന്ന് അർച്ചന
കേരളക്കരയിൽ ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. ലോക്ക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അര്‍ച്ചന. തന്റെ സൗഹൃദങ്ങളെ കുറിച്ചുള്ള അര്‍ച്ചനയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
എന്റെ” സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ട്.
എന്നാലും എനിക്ക് തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാന്‍ വൈകി. ഇപ്പോള്‍ ആരോക്കെയാണ് നല്ല സുഹൃത്തുക്കളെന്ന് എനിക്കറിയാം. അവരില്‍ ഞാന്‍ തൃപ്തയാണെന്നും അർച്ചന.