കൊച്ചി:നടി അര്‍ച്ചനാ കവി യാത്ര ചെയ്യവെ മെട്രോ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കാറിന് നാശനഷ്ടമുണ്ടായ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്‍.എല്‍.തൂണില്‍ ഉണങ്ങിപ്പിടിച്ച സിമന്റ് കട്ട അടര്‍ന്നു വീണാതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍.സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.
മെട്രോ റെയില്‍ പാതയില്‍ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ളയിടങ്ങളില്‍ പരിശോധന നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം കൊടുത്തു.മെട്രോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവദിവസം തന്നെ അപകടമുണ്ടായ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.കോണ്‍ക്രീറ്റ് സമയത്ത് തൂണില്‍ ഉണങ്ങിപ്പിടിച്ച സിമന്റ് താഴേക്ക് അടര്‍ന്നു വീണാതാകാന് സാധ്യതയെന്നായിരുന്നു കണ്ടെത്തല്‍.
കാര്‍ അറ്റകുറ്റപ്പണി തീര്‍ക്കുന്നതിനുള്ള മുഴുവന്‍ പണവും മെട്രോ വഹിയ്ക്കുമെന്നും എം.ഡി.അറിയിച്ചു. ഇന്നലെ രാവിലെയാണ് നടി അര്‍ച്ചന കവി യാത്ര ചെയ്യുന്നതിനിടെ മെട്രോ തൂണില്‍ നിന്നും സമിന്റ് കാറിലേക്ക് അടര്‍ന്നു വീണത്. കാറിന്റെ മുന്‍ ഭാഗവും ചില്ലും തകര്‍ന്നിരുന്നു. തലനാരിഴയ്ക്കാണ് നടിയും ഡ്രൈവറും രക്ഷപ്പെട്ടത്.
തുടര്‍ന്ന് കാര്‍ ന്നാക്കി നല്‍കാണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോയെ സമീപിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. തുടര്‍ന്ന നടി ഇക്കാര്യം നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വന്‍ വിവാദമായി മാറുകയായിരുന്നു.