ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലീഡ് ചെയ്യുന്നു. കേജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തിലും സിസോദിയ പട്പട്ഗഞ്ച് മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ ചാന്ദ്‌നി ചൗക്കില്‍ ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്ക ലാംബ പിന്നിലാണ്. അഖിലേഷ് തൃപതിയാണ് ചാന്ദ്‌നി ചൗക്കിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. ബിജെപി നേതാവ് കപില്‍ മിശ്ര മോഡല്‍ ടൗണില്‍ പിന്നിലാണ്.
നേരത്തെ ആംആദ്മി പാര്‍ട്ടിയിലുണ്ടായിരുന്ന കപില്‍ മിശ്ര പിന്നീട് കേജരിവാളിന്റെ വലിയ വിര്‍ശകനാവുകയും പാര്‍ട്ടി വിടുകയുമായിരുന്നു. എഴുപത് സീറ്റിലേക്കാണു ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്. 2015 നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബിജെപി മൂന്നു സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാന്‍ സാധിച്ചില്ല.