ഗര്‍ഭകാലത്തും യോഗ മുടക്കാതെ അനുഷ്‌ക; സഹായത്തിന് കോഹ്‌ലിയും
ക്രിക്കറ്റ്-സിനിമാ പ്രേമികളുള്‍ക്ക് പ്രിയപ്പെട്ട ദമ്പതിമാരാണ് കോഹ്ലിയും അനുഷ്‌കയും. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ആഘോഷങ്ങളിലുമെല്ലാം ഇരുവര്‍ക്കുമൊപ്പം ആരാധകരുമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലുമാണ്. ഗര്‍ഭകാലത്ത് കോഹ്ലിയുടെ സഹായത്തോടെ യോഗ അഭ്യസിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോഹ്ലി തന്റെ ക്രിക്കറ്റ് തിരക്കുകളിലേക്കും അനുഷ്‌ക പരസ്യചിത്രങ്ങളുടെ തിരക്കുകളിലേക്കും കടക്കുകയാണ്. ഗര്‍ഭകാലത്തും താന്‍ അതിനു മുന്‍പു ചെയ്തിരുന്ന യോഗാഭ്യാസങ്ങള്‍ തുടരുകയാണ് അനുഷ്‌ക. യോഗ ചെയ്യുന്ന ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതും.
പഴയതുപോലെ എല്ലാ യോഗാഭ്യാസങ്ങളും ഒറ്റയ്ക്കു ചെയ്യാന്‍ അനുഷ്‌കയ്ക്കു സാധിക്കുന്നില്ല. സഹായത്തിനായി ഭര്‍ത്താവും ചുമരും ഉണ്ടെന്നാണ് താരം പറയുന്നത്. അനുഷ്‌ക കോഹ്ലിയുടെ സഹായത്തോടെ ശീര്‍ഷാസനം ചെയ്യുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
എന്നാല്‍ ഇത് കുറച്ചുകാലം മുന്‍പ് പകര്‍ത്തിയതാണ്. ഗര്‍ഭിണി ആകുന്നതിനു മുന്‍പ് ചെയ്തിരുന്ന എല്ലാ യോഗാസനങ്ങളും ഗര്‍ഭകാലത്തും തുടരാമെന്ന ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമാണ് ഇതെന്നും അനുഷ്‌ക ചിത്രത്തോടൊപ്പം കുറിക്കുന്നു.
https://www.instagram.com/p/CIPlweXJ7mw/?utm_source=ig_web_copy_link