EntertainmentNewsUncategorized

ഇരുപത്തിയഞ്ചിൻ്റെ നിറവിലേക്ക് അനുപമ പരമേശ്വരൻ; 25 ആയ്യുള്ളുവോയെന്ന് ആരാധകർ !

കൊച്ചി:പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. നിവിന്‍ പോളിയ്ക്കൊപ്പം പ്രേമത്തിലെ മേരിയായി മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി തൻ്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു. മലയാളത്തിലും തമിഴകത്തും ഒരുപോലെ ഹിറ്റായ പ്രേമം എന്ന ചിത്രത്തിലൂടെ അനുപമ പരമേശ്വരൻ പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്നു. അനുപമ പരമേശ്വരൻ്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സിനിമാലോകവും.

ചുരുൾ മുടിയുമായി നാട്ടിൻപുറത്തെ സ്കൂൾകുട്ടിയായി പ്രേക്ഷകരിലേക്കെത്തിയ അനുപമ അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയത് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഷോർട്ട് ഫിലിമിലൂടെയായിരുന്നു. അനുപമയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. രാക്ഷസൻ എന്ന തമിഴ് ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് രാക്ഷസുഡുവിലെ അനുപമയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറുപ്പ്, തള്ളി പോകാതേ എന്നീ സിനിമകളാണ് അനുപമയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്നത്. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് നിർമ്മിക്കുന്നതും ദുൽഖർ തന്നെയാണ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ അനുപമയ്ക്ക് ആശംസകൾ നേർന്ന് നിരവധി സിനിമാതാരങ്ങളും ആരാധകരുമാണ് എത്തിയിരിക്കുന്നത്.

പിന്നീട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അനുപമ വളരെ സജീവമാകുകയായിരുന്നു. പ്രേമം തെലുങ്ക് റീമേക്കിലൂടെ തെലുങ്കിലെ മിന്നും താരമായി മാറിയ അനുപമ പരമേശ്വരൻ ഇന്ന് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകളുടെ നായികമാരുടെ പട്ടികയിൽ മുൻ പന്തിയിൽ തന്നെയാണുള്ളത്. സോഷ്യൽ മീഡിയയിലും അനുപമ ഏറെ സജീവമാണ്. തെന്നിന്ത്യയുടെ പ്രിയ യുവനടി അനുപമ പരമേശ്വരൻ ഇന്ന് 25ാം പിറന്നാൾ ആഘോഷിക്കുകയാണ്.

കന്നഡയിലും തമിഴിലുമൊക്കെ അനുപമ പരമേശ്വരൻ ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ദിൽഖർ സൽമാൻ നിർമ്മിക്കുകയും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ചിത്രമായ മണിയറയിലെ അശോകനിലൂടെയാണ് താരം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. തൻ്റെ പത്തൊൻപതാം വയസ്സിലാണ് അനുപമ പ്രേമം എന്ന ചിത്രത്തിലൂടെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് അരങ്ങേറിയത്. കോളേജ് വിദ്യാർത്ഥിയായിരിക്കേയാണ് പ്രേമത്തിനായി അനുപമ ഓഡീഷൻ നൽകിയത്. ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനുപമയെ പ്രേക്ഷകർ ആദ്യം കണ്ടത് ആലുവാ പുഴയുടെ തീരത്ത് എന്ന ഗാനരംഗത്തിലൂടെയായിരുന്നു.,/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker