ആ ചിത്രത്തിന് ശേഷം വ്യഭിചാരിണിയുടെ വേഷങ്ങള്‍ മാത്രമേ തേടിയെത്തുന്നുള്ളു; വെളിപ്പെടുത്തലുമായി അനുമോള്‍
മലയാളികളുടെ പ്രിയ താരമാണ് അനുമോള്‍. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്കെത്തുന്നത്. മലയാള സിനിമാരംഗത്ത് സജീവമായ അനുമോളുടെ ഒടുവിലത്തെ തമിഴ് സിനിമ 2015ലായിരുന്നു. എന്നാല്‍ പിന്നീട് വ്യഭിചാരിണിയുടെ റോളുകളല്ലാതെ മറ്റ് നല്ല റോളുകളൊന്നും തന്നെ തേടിയെത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുമോള്‍.
”തമിഴില്‍ ഒരു അഞ്ച് സിനിമ ചെയ്തു. 2015ലാണ് ലാസ്റ്റ് തമിഴ് സിനിമ റിലീസ് ആകുന്നത്. പിന്നെ നല്ലതൊന്നും അവിടെ നിന്നും വന്നില്ല. ഷട്ടറിന്റെ തമിഴാണ് ലാസ്റ്റ് ചെയ്തത്. അതൊരു വ്യഭിചാരിണിയുടെ വേഷമാണ്. പിന്നെ അങ്ങനെത്തെ വേഷങ്ങള്‍ തന്നെയാണ് ഒരുപാട് വന്നുകൊണ്ടിരുന്നത്. പിന്നെ അത് ചെയ്തില്ല. ഒന്നും ചെയ്യാണ്ടായപ്പോള്‍ എന്നെ മറന്ന് കാണും. തമിഴില്‍ നിന്നും കോള്‍സ് വന്നിട്ടും കുറേയായി” എന്ന് അനുമോള്‍ പറഞ്ഞു.
ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’യാണ് അനുമോളുടെ റിലീസ് ചെയ്ത ചിത്രം ഏറ്റവുമൊടുവിലത്തെ ചിത്രം. ലിസി എന്ന കഥാപാത്രമായാണ് അനുമോള്‍ ചിത്രത്തില്‍ വേഷമിടുന്നത്.