ഭര്‍ത്താവ് നായകനായ ചിത്രവും മമ്മൂട്ടി ചിത്രവും ഒരേ ദിവസം റിലീസിന് എത്തിയാല്‍ എത് കാണും; അനു സിതാരയുടെ മറുപടി
മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന മുന്‍നിയ നായികമാരില്‍ ഒരാളാണ് അനു സിതാര. മലയാള സിനിമയിലെ ശാലീന സൗന്ദരി പട്ടം ഉള്ള നായികമാരില്‍ ഒരാളാണ് അനു സിതാര. നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിലാണ് അനു സിത്താര വിഷ്ണുവിനെ വിവാഹം കഴിച്ചത്.
സിനിമയില്‍ താരമായി നില്‍ക്കുമ്പോഴും മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അനുസിതാര. പല അഭിമുഖങ്ങളിലും നടി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആകുന്നത്. ഭര്‍ത്താവ് വിഷ്ണു നായകന്‍ ആയ ചിത്രവും മമ്മൂട്ടി നായകന്‍ ആയ ചിത്രവും ഒരേ ദിവസം റിലീസിന് എത്തിയാല്‍ ആരുടെ ചിത്രമായിരിക്കും കാണുക എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. മമ്മൂട്ടി ചിത്രമായിരിക്കും താന്‍ ആദ്യം കാണുക എന്നായിരുന്നു മറുപടി. വിഷ്ണു ചേട്ടന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ കഥ എനിക്ക് അറിയാന്‍ കഴിയും, ഷൂട്ടിങ് ലൊക്കേഷനില്‍ ഞാന്‍ കാണും, പ്രിവ്യൂവും കാണാന്‍ ഉള്ള അവസരമുണ്ടാവും എന്നാല്‍ മമ്മൂട്ടി ചിത്രം അങ്ങനെ ആയിരിക്കില്ലല്ലോ എന്നായിരുന്നു അനു സിത്താരയുടെ മറുപടി.