മോഹന്‍ലാലിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അന്‍സിബ ഹസന്‍
മലയാളികളുടെ പ്രിയ നടിയാണ് അന്‍സിബ ഹസന്‍. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ദൃശ്യം 2വിലൂടെ വീണ്ടും എത്തുകയാണ് അന്‍സിബ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഗംഭീര മേക്ക്ഓവറിലാണ് എത്തിയത്. ലൊക്കേഷനിലേക്കെത്തുന്ന മോഹന്‍ലാലിന്റെ മാസ് എന്‍ട്രി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തുകയാണ് നടി അന്‍സിബ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍സിബ മോഹന്‍ലാലിന്റെ ഡയറ്റിനെ കുറിച്ച് വെളിപ്പെടുത്തിയത്.
”ദൃശ്യം 2ന്റെ സമയത്ത് മോഹന്‍ലാല്‍ ഡയറ്റിങ്ങിലായിരുന്നു. അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേര്‍ക്കാതെ. ലൊക്കേഷന്‍ ഭക്ഷണം കഴിച്ച് മടുത്തപ്പോള്‍ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. അപ്പോള്‍ ലാലേട്ടന്‍ കിട്ടാവുന്നതില്‍ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്. പക്ഷേ അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമായിരുന്നു കഴിച്ചത് ” അന്‍സിബ പറയുന്നു.