എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്, അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ! സോഷ്യല്‍ മീഡിയ കമന്റ് വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് അഗസ്റ്റീന അജു
നടന്‍ അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും സോഷ്യല്‍ മീഡിയില്‍ വളരെ ആക്ടീവാണ്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന. ഒരു അഭിമുഖത്തിലാണ് അഗസ്റ്റീനയുടെ വെളിപ്പെടുത്തല്‍.
അഗസ്റ്റീനയുടെ വാക്കുകള്‍ ഇങ്ങനെ
‘എന്റേത് പ്രൈവറ്റ് അക്കൗണ്ട് ആയതിനാല്‍ കുഴപ്പമില്ല. പക്ഷേ, അജുവിന്റെ പേജിലെ കമന്റുകളാണ് ഞാന്‍ വായിക്കുന്നത്. ഓരോ പോസ്റ്റുകളും വായിക്കുമല്ലോ! ഞാന്‍ നന്നായി ഇരുന്നു കരഞ്ഞു. എന്റെ ഫസ്റ്റ് ഡെലിവറി എട്ടാം മാസത്തിലായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങള്‍ ഒരു മാസത്തോളം എന്‍.ഐ.സി.യുവില്‍ ആയിരുന്നു. അതിന് ഇടയിലാണ് ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ വന്നത്. അയയ്ക്കുന്നവര്‍ക്ക് എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് അറിയില്ല. അന്നു കുറെ കരഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എനിക്കതൊന്നും പ്രശ്നമല്ലാതെ ആയി,’
‘ഞങ്ങള്‍ ആറുപേരും നില്‍ക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകള്‍ ചിലര്‍ എഴുതാറുണ്ട്. ആ ഫോട്ടോയില്‍ നാലു കുഞ്ഞുങ്ങളുണ്ടെന്നു പോലും ഓര്‍ക്കാതെയാണ് പലരും കമന്റടിക്കുന്നത്. എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്. അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ!,’ അഗസ്റ്റീന കൂട്ടിച്ചേര്‍ത്തു.