അയാള്‍ എന്നെ ചീത്തയാക്കി, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്നു ; പതിനേഴാം വയസ്സിലെ ജീവിതം കീഴ്മേല്‍ മറിച്ച ആ തീരുമാനത്തെ കുറിച്ച് നടി അഞ്ജു
കൊച്ചി:തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് അഞ്ജു പ്രഭാകര്‍. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതല്‍ തിളങ്ങിയത് മലയാളത്തിലാണ്.
ദീര്‍ഘ നാള്‍ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത അഞ്ജു അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് നടി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറന്നത്.
വിവാഹത്തില്‍ ചതിക്കപ്പെട്ടതിനെ കുറിച്ചാണ് അഞ്ജു പറഞ്ഞത്. പതിനേഴാം വയസ്സില്‍ എടുത്ത തീരുമാനം തന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ചെന്നും ഒരു പ്രമുഖ നടന്‍ തന്നെ വഞ്ചിച്ചതായും താരം തുറന്നടിച്ചു. മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് തന്നെ അയാള്‍ വിവാഹം കഴിച്ചതെന്നും അത് അറിഞ്ഞ ശേഷമാണ് താന്‍ ബന്ധം ഉപേക്ഷിച്ചതെന്നും നടി പറഞ്ഞു.
അന്ന് 17 വയസ്സില്‍ വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാതെ തന്റെ പിന്നാലെ അയാള്‍ വരുകയായിരുന്നെന്നും നടി പറഞ്ഞു. അന്ന് പ്രഭാകറിന് അമ്ബത് വയസായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം വീടുവിട്ടിറങ്ങി വിവാഹം കഴിച്ചു. അതിനു ശേഷമാണ് സത്യങ്ങള്‍ പുറത്തുവന്നത്.
പ്രഭാകര്‍ മൂന്ന് തവണ വിവാഹിതനായിട്ടുണ്ടെന്നും കുട്ടികളുണ്ടെന്നും അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. ഇക്കാര്യം മറച്ചുവെച്ച് തന്നെ ചതിച്ചതാണെന്ന് മനസ്സിലായപ്പാള്‍ തകര്‍ന്ന് പോയെന്നും എല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നെന്നുമാണ് അഞ്ജു പറഞ്ഞത്. കൂടെ കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സ്വര്‍ണം പോലും എടുക്കാതെ അവിടം വിട്ടിറങ്ങുകയായിരുന്നു എന്നും നടി വെളിപ്പെടുത്തി.
നിങ്ങള്‍ എന്നെ ചീത്തയാക്കി ഞാന്‍ ഈ വീട്ടില്‍ നിന്ന് പോവുകയാണ്, ഇനി ഒരിക്കലും ഈ വീടിന്റെ പടി ചവിട്ടില്ല, മരിച്ചാലും നിങ്ങളുടെ മുഖം ഞാന്‍ കാണില്ല എന്ന് പറഞ്ഞാണ് ഇറങ്ങി വന്നതെന്നും” നടി പറയുന്നു. അതിന് ശേഷം വിഷാദാവസ്ഥയില്‍ ആയിരുന്നെന്നും അതില്‍ നിന്ന് പതിയെ സുഖം പ്രാപിച്ചെന്നും ഇപ്പോള്‍ വീണ്ടും സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു.
1996 ല്‍ ആയിരുന്നു ടൈഗര്‍ പ്രഭാകറുമായുള്ള അഞ്ജുവിന്റെ വിവാഹം. അടുത്ത വര്‍ഷം തന്നെ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. ഇവര്‍ക്ക് അര്‍ജുന്‍ പ്രഭാകര്‍ എന്ന മകനുണ്ട്. 2001 ല്‍ ടൈഗര്‍ പ്രഭാകര്‍ മരിച്ചു.