സെക്‌സ് വര്‍ക്ക് ചെയ്യുന്നതില്‍ തെറ്റില്ല, സ്വന്തം ശരീരമാണ് വേണമെങ്കില്‍ വിൽക്കാം വില്‍ക്കാതിരിക്കാം; അഞ്ജലി അമീര്‍
പേരന്‍പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി അമീര്‍. അതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്ജെന്റര്‍ നായിക എന്ന പേരും ഈ മലയാളി നടിക്ക് സ്വന്തമായി. ഇപ്പോളിതാ ബിഗ്ബോസില്‍ മത്സരിക്കവേ താരം നടത്തിയ ഒരു വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുന്ന അഞ്ജലിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഞാന്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ സെക്‌സ് വര്‍ക്ക് ചെയ്യുന്നതില്‍ തെറ്റില്ല. സ്വന്തം ശരീരമാണ് അത് ആര്‍ക്ക് വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്യാം.വില്‍ക്കുകയോ വില്‍ക്കാതിരിക്കുകയോ ചെയ്യാം.എനിക്ക് ഒരിക്കലും സെക്‌സ് വര്‍ക്കിനോടോ സെക്‌സ് ചെയ്യുന്നതിനോടോ ഒരുതരത്തിലുമുള്ള വിയോജിപ്പില്ല.എന്നാല്‍ ചില വ്യക്തികള്‍ വീട്ടില്‍ ഭാര്യയും മക്കളും ഒക്കെയുള്ള ട്രാന്‍സ് അല്ലാത്ത വ്യക്തികള്‍ സാരിയൊക്കെ ഉടുത്ത് വന്ന് നിക്കുന്നുണ്ട്.
ചെന്നൈലും ബംഗളൂരുവിലും കേരളത്തില്‍ പോലും കാണാറുണ്ട്.ട്രാന്‍സ് അല്ലാത്തവര്‍ വേഷം കെട്ടിവന്ന് നിന്ന് പൈസ സംബാധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. അങ്ങനെയാണ് ഞാന്‍ ബിഗ്ബോസില്‍ പറഞ്ഞത്.എന്നാല്‍ അതില്‍ കുറച്ചു ഭാഗം മാത്രമാണ് പുറത്തുകാണിച്ചത്.എന്റെ സംസാരത്തില്‍ എന്തെങ്കിലും വ്യക്തതക്കുറവ് തോന്നിയെങ്കില്‍ എനിക്ക് തെറ്റ് പറ്റിയതായി ഞാന്‍ സമ്മതിക്കുന്നുവെന്നും അഞ്ജലി പറയുന്നു.