FootballKeralaNewsSports

അഡ്രിയാൻ ലൂണയുടെ ടികി ടാക്ക ഗോളിന് ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്, ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ സൂപ്പർ ലീഗിനും അഭിമാനിക്കാം

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലുണയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ മനോഹര ഗോളിന് അർജൻ്റീന സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്. ജാംഷെഡ്പൂർ എഫ് സി ക്കെതിരെയാണ് ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മനോഹരമായൊരു ടിക്കി ടാക്ക ഗോൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉറുഗ്വൻ മധ്യ നിര താരം ലൂണ നേടിയത്.

ലോകത്തിൽ ഏറ്റവും അധികം പ്രചാരത്തിലുള്ള സ്പോർട്സ് ഇൻസ്റ്റാഗ്രാം – ട്വിറ്റർ അക്കൗണ്ടുകളിൽ ഒന്നാണ് 433. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇവർക്ക് 59 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. സൂപ്പർ താരങ്ങളായ മെസ്സിയും റൊണാൾഡോയുമെല്ലാം 433 ഫോളോ ചെയ്യുന്നവരാണ്. 433 തിരിച്ച് ഫോളോ ചെയ്യുന്ന ഒരേ ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അഡ്രിയാൻ ലൂണ നേടിയ ഗോളിൻ്റെ വീഡിയോ 433 അവരുടെ ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ലോക കിരീടം നേടിയ സാക്ഷാൽ ഏഞ്ചൽ ഡി മരിയ ലുണയുടെ ഗോൾ ഇപ്പോൾ ലൈക്ക് ചെയ്തിരിക്കുകയാണ്.

ജെംഷെഡ്പൂരിനെതിരെ 2-1 ന് ജയിച്ച മത്സരത്തിലാണ് ലൂണയുടെ ടിക്കി ടാക്ക ഗോൾ പിറന്നത്. ഇത് ബ്ലാസ്റ്റേഴ്സിൻ്റെ 200-)0 ഗോൾ കൂടിയായിരുന്നു.
രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണ തുടങ്ങി വച്ച ബിൽഡ് അപ്പിൽ ജിയാനു – സഹൽ വൺ ടച്ചിലൂടെ വീണ്ടും ബാക്ക് ഹീലിലൂടെ പന്ത് ലഭിച്ച ലൂണ തകർപ്പനടിയിലൂടെ അത് ഗോളാക്കി മാറ്റിയത് ലാറ്റിനമേരിക്കൻ ഫുട്ബോളിനെ ഓർമ്മിപ്പിച്ചു! ഈ ഗോളാണ് 433 അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച് ഇപ്പോൾ ലോക പ്രശസ്തമായിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോളുകൾ ലോകമെമ്പാടും പ്രചരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന് വലിയ പ്രചോദനമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker