കൊച്ചി: നടന്‍ ശ്രീനിവാസന്റെ മുളന്തുരുത്തിയിലെ വീട്ടിലേക്ക് ആംഗന്‍വാടി ജീവനക്കാരുടെ സംഘടനയുടെ മാര്‍ച്ച്. ആംഗന്‍വാടി ജീവനക്കാരെ അധിക്ഷേപിച്ചു സംസാരിച്ചതിന് ശ്രീനിവാസന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
‘ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടുത്തെ ആംഗന്‍വാടി ടീച്ചര്‍മാര്‍ ഒരു വിദ്യാഭ്യാസവുമില്ലാത്തവരാണെന്നും, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണെന്നും, അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’ എന്ന ശ്രീനിവാസന്റെ പരാമര്‍ശം വിവാദമായിരുന്നു.
ഇതിനു പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നേരത്തെ ശ്രീനിവാസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തിരുന്നു. നിരവധി പേര്‍ ശ്രീനിവാസനെ വിമര്‍ശിച്ച് രംഗത്ത് വരുകയും ചെയ്തിരിന്നു.